HomeNewsInaugurationകരേക്കാട് വടക്കുംപുറം AUP സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം നടന്നു

കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം നടന്നു

asif-saheer-karekkad

കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം നടന്നു

മാറാക്കര: കരേക്കാട് വടക്കുംപുറം AUP സ്കൂളിലെ കുട്ടികൾക്ക് പുതുവത്സര സമ്മാനമായി മാനേജ്മെന്റ് നിർമ്മിച്ച സി സി അബുഹാജി മെമ്മോറിയൽ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ ആസിഫ് സഹീർ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്‌ എ പി നാസർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പരീത് കരേക്കാട് മുഖ്യ പ്രഭാഷണം നടത്തി. മാറാക്കര ഗ്രാമപഞ്ചായത്ത്‌ അംഗം വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, കറസ്പോണ്ടന്റ് മാനേജർ സി സി ഷെമീർ, എം പി ടി എ പ്രസിഡന്റ്‌ കെ പി രാധിക, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, മാനേജ്മെന്റ് പ്രതിനിധി സി സി ഷെഫീഖ്, പൌരപ്രമുഖൻ വി പി മാനുഹാജി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ പി അഷ്‌റഫ്‌, പി അബ്ദുറഹ്‌മാൻ, മജീദ്‌ തൊഴലിൽ, സീനിയർ അധ്യാപകരായ എൻ സുലൈമാൻ, പി റസിയ, കെ പി അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.പൂർവ്വ വിദ്യാർത്ഥിയായ സുരേഷ് മേച്ചീരി യുടെ ചിത്ര രചന ചിൽഡ്രൻസ് പാർക്ക് കൂടുതൽ ആകർഷകമാക്കി. പൂർവ്വ വിദ്യാർത്ഥികളായ രതീഷ് എ ടി, രഞ്ജിത്ത് പി എന്നിവർ നേതൃത്വം നൽകിയ നാസിക് ഡോൾ അടങ്ങിയ ഘോഷയാത്രയോടെയാണ് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!