HomeNewsEducationActivityതൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു

തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു

thozhuvanoor-alp-childrens-day

തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു

വളാഞ്ചേരി: തൊഴുവാനൂർ എ. എൽ .പി സ്കൂളിൽ മികച്ച പഠന- പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് തൊഴുവാനൂർ മന ആര്യ അന്തർജ്ജനം മെമ്മോറിയൽ എൻഡോവ്മെൻറും ക്യാഷ് അവാർഡും, കൂടാതെ ജിഫ്രി കുടുംബം നൽകുന്ന ഷൈഖ്ജിഫ്രി-ഷെരീഫ ബീകുഞ്ഞി ബീവി മെമ്മോറിയൽ അവാർഡും, ശിശുദിനത്തിന് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
thozhuvanoor-alp-childrens-day
കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഷെറിൻ ഷഹാന, ആദിൽഷദ് എം, ഫസ്ന A K, ഉദയ് കൃഷ്ണൻ K P, ഫാത്തിമ ഷിഫ് വ എന്നീ കുട്ടികൾക്കാണ് അവാർഡുകൾ ലഭിച്ചത്. പിടിഎ പ്രസിഡണ്ട് ഹസ്സൻ കുഞ്ഞു അധ്യക്ഷനായിരുന്നു.
ഹെഡ്മാസ്റ്റർ മുസമ്മിൽ ജഫ്രി സ്വാഗതം പറഞ്ഞു. തൊഴുവാനൂർ മന നാരായണൻ നമ്പൂതിരി, മാനേജർ ഷമീർ C.C, പിടിഎ അംഗങ്ങളായ അബ്ദുൽസലാം കെ.ശിഹാബ് മണ്ണത്ത്, വീരാൻകുട്ടി പറശ്ശേരി എന്നിവരും സി.വി ജയരാജൻ നമ്പ്യാർ എന്നിവരും ആശംസകളർപ്പിച്ചു. ശിശുദിന സന്ദേശം ശിവാനി കൃഷ്ണ അവതരിപ്പിച്ചു. സ്റ്റാഫ് പ്രതിനിധി സി ദാവൂദ് മാസ്റ്റർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!