HomeNewsCrimeFraudചങ്ങരംകുളത്ത് തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിയിറച്ചി വില കുറച്ച് വിറ്റയാൾ പിടിയിൽ

ചങ്ങരംകുളത്ത് തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിയിറച്ചി വില കുറച്ച് വിറ്റയാൾ പിടിയിൽ

chicken

ചങ്ങരംകുളത്ത് തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിയിറച്ചി വില കുറച്ച് വിറ്റയാൾ പിടിയിൽ

ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. എടപ്പാൾ സ്വദേശി അഫ്‌സലിനെയാണ്(31) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കടയിലെ ഇലക്ട്രോണിക് യന്ത്രവും കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റ് വിലയിലും കുറച്ച് വിൽപ്പന നടത്തിയതിനാൽ ഈ കടയിൽ കുറച്ച് ദിവസങ്ങളായി നല്ല തിരക്ക് ഉണ്ടായിരുന്നു. തുടർന്ന് പ്രദേശത്തെ മറ്റ് കോഴിക്കച്ചവടക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!