HomeNewsDevelopmentsമൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു

മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു

bypass-streetlight-switch-on

മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മാജിക്ക് ക്രിയേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൂച്ചിക്കൽ -കരിങ്കല്ലത്താണി ബൈപ്പാസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ജനപ്രതിനികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പത്തോളം സ്ട്രീറ്റ് ലൈറ്റുകളാണ് ബൈപ്പാസ് റോഡിൽ സ്ഥാപിച്ചിട്ടുള്ളത്. വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനു വേണ്ടി നഗരസഭ മാസങ്ങൾക്ക് മുമ്പാണ് വീതിക്കൂട്ടി പുനർ നിർമ്മിച്ച ബൈപ്പാസ് റോഡ് നാടിനായി സമർപ്പിച്ചത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, കൗൺസിലർമാരായ തസ്ലീമ നദീർ, നൂർജഹാൻ, ഈസ സമ്പ്രത്ത്, ഷിഹാബ് പാറക്കൽ സിദ്ധീഖ്, ഹാജി,ബദരിയ ടീച്ചർ, ആബിദ മൻസൂർ, ശൈലജ കെ.വി, ഷാഹിന റസാഖ്, നാട്ടുക്കാരായ ജലാലുദ്ധീൻ മാനു, എൻ. അബ്ദുൽ കരീം, ചാച്ചു പൊറ്റമ്മൽ, ടി.സൈതാലിക്കുട്ടി, അൻസാർ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!