തിരുവേഗപ്പുറ നടുവട്ടത്ത് ബൈക്ക് മോഷ്ടിച്ച് കേസിൽ എടയൂർ സ്വദേശി അടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവേഗപ്പുറ നടുവട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് കേസിൽ രണ്ട് അംഗ സംഘത്തെ കൊപ്പം പോലീസ് പിടികൂടി.മലപ്പുറം മേൽമുറി ചക്കിയംകുന്നത്ത് അഭിഷേക്(23),മലപ്പുറം എടയൂർ തോട്ടത്തിൽ ഷംസുദ്ദീൻ(24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.നടുവട്ടത്ത് കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് ഫായിസിന്റെ ഉടമസ്ഥതയിലുളള കെ.എൽ.55.ജി.1785 എന്ന നമ്പറിലുളള ബൈക്കാണ് മോഷ്ടിച്ചത്.തുടർന്ന് കൊപ്പം പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്,വാഹന പരിശോധനക്കിടെ മോഷ്ണ സംഘത്തെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.പ്രതികൾ സമാനമായ രീതിയിൽ മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
