HomeNewsEducationAdmissionബിഎ സംസ്കൃത വ്യാകരണം: അപേക്ഷ ക്ഷണിച്ചു

ബിഎ സംസ്കൃത വ്യാകരണം: അപേക്ഷ ക്ഷണിച്ചു

Sree Sankaracharya University of Sanskrit

ബിഎ സംസ്കൃത വ്യാകരണം: അപേക്ഷ ക്ഷണിച്ചു

തിരൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃത വ്യാകരണം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആഗസ്‌ത്‌ മൂന്നിനകം ഓൺലൈൻ അപേക്ഷ നൽകണം. പ്രായം 2020 ജൂൺ ഒന്നിന് 22 കവിയരുത്‌. അപേക്ഷാ ഫീസ് 50 രൂപ (എസ് സി എസ്ടി വിദ്യാർഥികൾക്ക് 10 രൂപ) ഫൈനാൻസ് ഓഫീസർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്ന പേരിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ചെലനായി അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രി​ന്റ്​ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ലഭിക്കേണ്ട അവസാന തീയതി ആഗസ്​ത്‌ ഏഴ്‌. വിശദ വിവരങ്ങൾക്ക് www.ssus.ac.in, www.ssusonline.org. ഫോൺ :- 0494- 2600310.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!