HomeNewsDisasterFloodകനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

kodumudi-flood-2022

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കൊടുമുടി നാലാം വാർഡ് പ്രദേശത്ത് ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി തെക്കുംമുറി ചിറ റോഡ് പ്രദേശത്തെ ആറ് കുടുംബങ്ങളെയാണ് ഇന്നലെ രാത്രി ബന്ധുവീടുകളിലേക്ക് മാറ്റിയത്.കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയത്തിൽ ഈ പ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, വില്ലേജ് ഓഫീസർ ഹരിപ്രിയാ ദേവി, അസി. ഓഫീസർ രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ദാസ് ,സാമൂഹ്യ പ്രവർത്തകനായ സലാം വെണ്ടല്ലൂർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.വാർഡ് മെമ്പർ ഫസീല ടീച്ചർ, പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!