HomeNewsAccidentsവട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ ചരക്കുലോറി മുപ്പതടി താഴ്ചയിലേക്കു നിയന്ത്രണം വിട്ടുമറിഞ്ഞു.

ലോറിയിലുണ്ടായിരുന്ന ഡ്രൈവർ തമിഴ്നാട് നാമക്കൽ താളപ്പാടി ചേതിപ്പള്ളി രാജേന്ദ്രന്റെ മകൻ ചിന്നരാജ് (24), സഹ ഡ്രൈവർ ചെല്ലപ്പൻപാളയം പിലാപേട്ട് രാമസ്വാമിയുടെ മകൻ പ്രദീപ് (26) എന്നിവർക്കാണു പരുക്കേറ്റത്. ഇവർക്കു വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സ നൽകി. ഇന്നലെ രാവിലെ 6.10ന് ആണ് അപകടം.

ഗുജറാത്തിൽനിന്നു കൊച്ചിയിലേക്കു പ്ലാസ്റ്റിക് ഷീറ്റുകളുമായി പോകുകയായിരുന്നു ലോറി. വട്ടപ്പാറ വളവിനു മേൽഭാഗത്ത് നിയന്ത്രണംവിട്ട ലോറി പാതയോരത്തെ സുരക്ഷാഭിത്തി തകർത്ത് താഴെയുള്ള പറമ്പിലേക്കു വീണു. പൂർണമായും തകർന്ന ലോറിയിൽനിന്നു പ്ലാസ്റ്റിക് ഷീറ്റുകൾ പറമ്പിൽ ചിന്നിച്ചിതറി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വളാഞ്ചേരി പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!