HomeNewsElectionആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും

ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും

kottakkal-mla

ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും

കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ 9 മണിക്ക് പുന്നപ്പറമ്പില്‍ നിന്നാരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് പാപ്പായി, വലിയപറമ്പ്, ഉദരാണി, വെസ്റ്റ് വില്ലൂര്‍, ഈസ്റ്റ് വില്ലൂര്‍, കല്ലറമ്പ്, കൂരിയാട്, ഇന്ത്യനൂര്‍, മുളിയന്‍ക്കോട്ട, മരവട്ടം, പെരുങ്കുളം, മദ്രസുംപടി, ആമപ്പാറ, കോട്ടുര്‍, പണിക്കര്‍കുണ്ട്, കാവതികളം, ചീനമ്പുത്തുര്‍ (എല്‍.പി സ്‌കൂള്‍ പരിസരം) എന്നിവിടങ്ങളില്‍ ഇതില്‍ വോട്ടര്‍മാരുമായി സംവദിച്ച് ഉച്ചക്ക് 1.30 ഓടെ അത്താണിയിലെത്തും. ശേഷം 3 മണിക്ക് പങ്കുവെട്ടി മൈത്രി നഗറില്‍ നിന്നാരംഭിച്ച് കൊഴുര്‍, മിനി പളളിറോഡ് ജംഗ്ഷന്‍, സൂപ്പി ബസാര്‍, നെല്ലിക്കപ്പറമ്പ് (മില്ലുംപടി വഴി), പാറയില്‍ സീറ്റ്, പാലപ്പുറ, കൈപ്പള്ളികുണ്ട്, കോട്ടപ്പടി, നായാടിപ്പാറ, പൂഴിക്കുന്ന്, ആലിന്‍ ചുവട്, ഫാറൂഖ് നഗര്‍, സര്‍ഹിന്ദ് നഗര്‍, സ്റ്റീല്‍ വളപ്പ് വഴി, സ്വാഗതമാട്, ടി എം എം ന് എതിര്‍വശം, പുലിക്കോട്, ഗാന്ധി നഗര്‍, പാലത്തറ, ഖുര്‍ബാനി വഴി ബദാംപാറ, തോക്കാമ്പാറ, ചങ്കുവെട്ടിക്കുണ്ട്, പടിഞ്ഞാറെത്തല എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി രാത്രി 8.15 ഓടെ ചങ്കുവെട്ടി ജംഗ്ഷനില്‍ സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!