HomeNewsDevelopmentsവട്ടപ്പാറ സർവ്വീസ് റോഡ് നിർമ്മാണം: ഹൈടെൻഷൻ ലൈൻ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ ആരംഭിച്ചു

വട്ടപ്പാറ സർവ്വീസ് റോഡ് നിർമ്മാണം: ഹൈടെൻഷൻ ലൈൻ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ ആരംഭിച്ചു

വട്ടപ്പാറ സർവ്വീസ് റോഡ് നിർമ്മാണം: ഹൈടെൻഷൻ ലൈൻ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ ആരംഭിച്ചു

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. (KSEB) ഹൈടെൻഷൻ ഇലക്ട്രിക് ലൈനും ടവറും മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രൊഫൈൽ സർവ്വേ നടപടികൾ ആരംഭിച്ചു.പ്രൊഫൈൽ സർവ്വേ നടത്തുന്നതിനായി വളാഞ്ചേരി നഗരസഭ 42000/- രൂപ അടവാക്കിയിരുന്നു ..
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികൾ അതിവേഗം ആരംഭിച്ചത്. സർവ്വീസ് റോഡ് നിർമ്മാണത്തിനായി കാട്ടിപ്പരുത്തി വില്ലേജിലെ 128.22 സെന്റ് റവന്യൂ മിച്ചഭൂമി സൗജന്യമായി വിട്ടുനൽകാൻ സർക്കാർ ഉത്തരവായിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹൈടെൻഷൻ ടവർ മാറ്റുന്നതിനുള്ള പ്രൊഫൈൽ സർവ്വേ നടക്കുന്നത്.
മലപ്പുറം ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ കെ.കെ, ദേശീയപാത നിർമ്മാണ കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ (KNRCL) എഞ്ചിനീയർ നന്ദഗോപാൽ, കെ.എസ്.ഇ.ബി സബ് എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന സാങ്കേതിക സംഘമാണ് സർവ്വേ നടപടികൾക്ക് നേതൃത്വം നൽകുന്നത്. വളാഞ്ചേരി നഗരസഭ കൗൺസിലർ മുജീബ് വാലാസിയും സ്ഥലത്തെത്തി നടപടികൾ വിലയിരുത്തി. സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ടവർ മാറ്റിസ്ഥാപിക്കുന്നതോടെ വട്ടപ്പാറയിലെ സർവ്വീസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!