തിരുത്തി സൗത്ത് പല്ലാർ റോഡ് നവീകരണ പ്രവർത്തികൾക്ക് തുടക്കമായി

തിരുനാവായ: തിരുനാവായ ഗ്രാമപഞ്ചായത്ത് തിരുത്തി സൗത്ത് പല്ലാർ റോഡ് നവീകരണ പ്രവർത്തികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് വിഹിതങ്ങളായി 43 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരണ പ്രവർത്തികൾ നടത്തുന്നത്. പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംപി മുഹമ്മദ് കോയ നിർവഹിച്ചു. വാർഡ് മെമ്പർ വഹാബ് എടക്കുളം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ബീബി ബ്ലോക്ക് മെമ്പർ റഹ്മത്ത് മുഖ്യാതിഥികളായി.പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പള്ളത്ത്,റാഫി എം കെ , ഹംസ മൊയോട്ടില് സി. പി നാസർ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
