HomeNewsAccidentsപട്ടാമ്പി തിരുവേഗപ്പുറയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; കാണാതായത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ

പട്ടാമ്പി തിരുവേഗപ്പുറയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; കാണാതായത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ

drown

പട്ടാമ്പി തിരുവേഗപ്പുറയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; കാണാതായത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ

പട്ടാമ്പി: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറയിലാണ് സംഭവം. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ളിയാരുടെ മകൾ ഫാത്തിമ സഹറ (അഞ്ച്), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ പരിസരത്തായി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ സഹറ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഹനാൻ ഇന്ന് രാവിലെയാണ് മരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!