HomeNewsCrimetrafficകോട്ടയ്ക്കലിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ചത് പതിനേഴുകാരൻ

കോട്ടയ്ക്കലിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ചത് പതിനേഴുകാരൻ

cctv-kottakkal-bike

കോട്ടയ്ക്കലിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ചത് പതിനേഴുകാരൻ

കോട്ടയ്ക്കൽ : സീബ്രാലൈനിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ഇടിച്ചുതെറിപ്പിച്ചത് പുതുപ്പറമ്പ് സ്വദേശിയായ പതിനേഴുകാരനാണെന്ന്‌ കണ്ടെത്തി. കഴിഞ്ഞ 24-നായിരുന്നു കോട്ടയ്ക്കലിൽ അപകടമുണ്ടായത്. ചങ്കുവെട്ടി എടക്കണ്ടൻ കുഞ്ഞിമൊയ്തീനെയാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടസ്ഥലത്തെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിർത്താതെ പോയ ബൈക്ക് കണ്ടെത്താൻ സഹായകമായത്.
cctv-kottakkal-bike
പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. തിരൂർക്കാട് സ്വദേശിയുടേതാണ് ബൈക്ക്.അപകടത്തിൽ പരിക്കേറ്റ കുഞ്ഞിമൊയ്തീന്റെ ഇടതുകാൽമുട്ടിനുതാഴെ മുറിച്ചുമാറ്റിയിരുന്നു. സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജിയുടെ നിർദേശപ്രകാരം എസ്.ഐ. വിവേക് ആണ് കേസ് അന്വേഷിച്ചത്.
https://fb.watch/b1wc-99FMa/


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!