HomeNewsDisasterPandemicവളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

corona

വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ പത്തുപേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 27-ാം ഡിവിഷനിലാണ് ഒരു കുടുംബത്തിലെ ഏഴുപേർക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. 29-ാം ഡിവിഷനിൽ രണ്ടും പതിനൊന്നാം ഡിവിഷനിൽ ഒരാൾക്കും പരിശോധനാഫലം പോസിറ്റീവാണ്. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം വളാഞ്ചേരിയിൽ ഇതുവരെ തൊണ്ണൂറ്റിയേഴ് പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ അമ്പത്തിനാലുപേർ രോഗമുക്തരായി. നാല്പത്തിരണ്ട് പേർ ചികിത്സയിലാണ്. മുപ്പത് പേരുടെ ആർ.ടി.പി.സി.ആർ. പരിശോധനാഫലം ലഭിക്കാനുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!