HomeNewsEnvironmentalദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്

ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്

youth-congress-irimbiliyam-plant

ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്

ഇരിമ്പിളിയം: പഠനം തുടരാനാകാതെ സമൂഹ മനസാക്ഷിക്കു മുന്നിൽ ചോദ്യ ചിഹ്നമായി മൺമറഞ്ഞു പോയ ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്. പരിസ്ഥിതി ദിനമായ ഇന്ന് ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരിയിലും വട്ടപ്പറമ്പിലും തിരുനിലത്തും ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പാറയിൽ മുഹമ്മദ് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് ബിനീഷ് മങ്കേരിയുൾപ്പെടെ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!