HomeNewsInitiativesCommunity Serviceകുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്

youth-congress-kuttippuram-mask

കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്. കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. പേരശ്ശനൂർ, എടച്ചലം, കൊളക്കാട്, മൂടാൽ, അത്താണി ബസാർ, ചെല്ലൂർ, പാഴൂർ, ചെമ്പിക്കൽ, കുറ്റിപ്പുറം ടൗൺ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കുറ്റിപ്പുറത്ത് വെച്ച് നടന്നു. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. മoത്തിൽ ശ്രീകുമാർ, പാറക്കൽ ബഷീർ, സലാം പാഴൂർ, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, നവാസ് ചെല്ലൂർ, അബ്ദുൽ കാദർ രാങ്ങാട്ടൂർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!