HomeNewsPoliticsകുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്

കുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്

youth-congress-valanchery-protest-abuse

കുട്ടികൾക്കെതിരെയുള്ള അക്രമത്തിനും ക്രൂരതകൾക്കുമെതിരെ വളാഞ്ചേരിയിൽ പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ്

വളാഞ്ചേരി: കേരളത്തിലെ വിവിധയിടങ്ങളിൽ കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും അക്രമങ്ങൾക്കെതിരെയും ഇത്തരം അക്രമങ്ങൾക്കു ഭരണത്തിൻ്റെ സ്വാധീനങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചും പകൽപ്പന്തവുമായി യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പ്രതിഷേധത്തിന് ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി ഉമറലി കരേക്കാട് ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു.
youth-congress-valanchery-protest-abuse
വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ രഞ്ജിത്ത് എടയൂർ, സലാം പാഴുർ, എന്നിവർ സംസാരിച്ചു. ഇസ്സുദ്ധീൻ, മൻസൂർ, ബിജു മങ്കേരി, അജ്മൽ, ഷഹ്‌നാസ് പി ടി, മുസ്തഫ പുഴനമ്പ്രം, അസറുദ്ധീൻ, ശരത് മെനോക്കി,ഷമീർ, ഫഹദ്,അജീഷ് പട്ടേരി,അസറുദ്ധീൻ എം പി, സുജിത്,ഹിജാസ് പി,എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഫാസിൽ പി സ്വാഗതവും സുനിൽ വി പി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!