HomeNewsPoliticsയൂത്ത് കോൺഗ്രസിനെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹാൻഡ് സാനിറ്റൈസർ ചലഞ്ച് സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസിനെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹാൻഡ് സാനിറ്റൈസർ ചലഞ്ച് സംഘടിപ്പിച്ചു

sanitizer-challenge

യൂത്ത് കോൺഗ്രസിനെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹാൻഡ് സാനിറ്റൈസർ ചലഞ്ച് സംഘടിപ്പിച്ചു

വളാഞ്ചേരി: ലോകമെമ്പാടും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ (കോവിഡ് 19)മാരക വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിനു നൽകി കൊണ്ട് തുടക്കം കുറിച്ച ഹാൻഡ് സാനിറ്റൈസർ ചലഞ്ചിന്റെ തുടർച്ചയെന്നോണം കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സംസ്ഥന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷാഹ്‌നാസ് പാലക്കൽ ഐ.എം.എ വളാഞ്ചേരി യൂണിറ്റ് സെക്രെട്ടറി ഡോ. റിയാസിന് ഹാൻഡ് സാനിറ്റൈസർ നൽകികൊണ്ട് തുടക്കം കുറിച്ചു.
sanitizer-challenge
എല്ലായുവജന പ്രസ്ഥാനങ്ങളും സാധാരണക്കാരും ഈ ചാലഞ്ച ഏറ്റെടുക്കണമെന്ന് ഷാഹ്‌നാസ് പാലക്കൽ ആവശ്യപ്പെട്ടു. കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ്‌ പാറയിൽ, ഉമറലി കരേക്കാട്, ഡിസിസി സെക്രെട്ടറി പി സി എ നൂർ, പറശ്ശേരി അസൈനാർ, വിനു പുല്ലാനൂർ, രാജേഷ് കാർത്തല എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!