HomeNewsPoliticsമന്ത്രി ജലീലിന്റെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; മന്ത്രിയുടെ കോലം കത്തിച്ചു

മന്ത്രി ജലീലിന്റെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; മന്ത്രിയുടെ കോലം കത്തിച്ചു

youth-congress-effigy-jaleel

മന്ത്രി ജലീലിന്റെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; മന്ത്രിയുടെ കോലം കത്തിച്ചു

വളാഞ്ചേരി: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മന്ത്രിയുടെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് സംഘടിപ്പിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറി ഇ.പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, ജില്ലാ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുഹമ്മദ് പാറയിൽ, സുനിൽ പോരൂർ, ജംഷീർ പാറയിൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശബാബ് വക്കരകത്ത്, ഹബീബ് ആദൃശ്ശേരി, ബുഷ്റുദ്ധീൻ തടത്തിൽ, എം.ടി മുഹമ്മദ് റിയാസ്, മുഹമ്മദ് ഇസ്‌ലാഹ്, മുനീർ അരങ്കത്തിൽ, രാജേഷ് കാർത്തല, നിഷാദ് ആതവനാട് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!