HomeNewsNRIഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബായിലെത്തിയ ടോവിനോയ്ക്ക് താൻ വരച്ച ചിത്രം സമ്മാനിക്കാൻ അവസരം ലഭിച്ച ഗോൾഡൻ ചാൻസ് ലഭിച്ച ത്രില്ലിൽ എടയൂർ സ്വദേശി സൗപർണ്ണിക

ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബായിലെത്തിയ ടോവിനോയ്ക്ക് താൻ വരച്ച ചിത്രം സമ്മാനിക്കാൻ അവസരം ലഭിച്ച ഗോൾഡൻ ചാൻസ് ലഭിച്ച ത്രില്ലിൽ എടയൂർ സ്വദേശി സൗപർണ്ണിക

tovino-souparnika-edayur

ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബായിലെത്തിയ ടോവിനോയ്ക്ക് താൻ വരച്ച ചിത്രം സമ്മാനിക്കാൻ അവസരം ലഭിച്ച ഗോൾഡൻ ചാൻസ് ലഭിച്ച ത്രില്ലിൽ എടയൂർ സ്വദേശി സൗപർണ്ണിക

ദുബായ്: യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ കൈപറ്റാൻ ദുബായിലെത്തിയ യുവ നടൻ ടൊവീനോ തോമസിനെ നേരിൽ കാണാനും താൻ വരച്ച ചിത്രം പ്രിയ നടനെ ഏൽപ്പിക്കാനും കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് എടയൂർ സ്വദേശിയായ സൗപർണിക ദീപക്. ഗോൾഡൻ വീസ വാങ്ങാൻ നടൻ ടൊവിനോ തോമസ് ദുബായിൽ എത്തി എന്നറിഞ്ഞപ്പോൾ മുതൽ കാണാനായി തിടുക്കം കൂട്ടുകയായിരുന്നു. പിതാവ് ദീപക് പനങ്ങാട്ടിനോടും അമ്മ ഹിമയോടും ആഗ്രഹം പങ്കുവച്ചു. ടോവീനോയുടെ ബന്ധു വഴിയാണ് നടനെ കാണാനുള്ള സാഹചര്യം ഒത്തു വന്നതെന്ന് ദീപക് പറഞ്ഞു. നടനെ കണ്ടതോടെ താൻ വരച്ച ചിത്രം സൗപർണ്ണിക ടൊവീനോയ്ക്ക് കൈമാറി. സൗപർണ്ണിക സമ്മാനിച്ച ചിത്രം കണ്ട് ടൊവീനോ അഭിനന്ദിക്കാനും മറന്നില്ല. കൂടെ കുടുംബവുമൊത്തുള്ള ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു നടൻ. ഇതോടെ സൗപർണ്ണികയും അനുജൻ ക്രിഷിവും പെരുത്ത് ഹാപ്പി. ദുബൈയിൽ അൽ ഫുതൈമിലെ ജീവനക്കാരനാണ് മലപ്പുറം വളാഞ്ചേരി എടയൂർ മഠത്തിൽ ദീപക് പനങ്ങാട്. അൽ വർക്ക ജെംസ് അവർ ഓൺ സ്കൂളിലെ ഈ ആറാം ക്ലാസുകാരിയാണ് സൗപർണ്ണിക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!