HomeNewsEducationActivityവളാഞ്ചേരി ജി എം എൽ പി സ്കൂളിൽ കഥ, കവിത ശില്പശാല നടത്തി

വളാഞ്ചേരി ജി എം എൽ പി സ്കൂളിൽ കഥ, കവിത ശില്പശാല നടത്തി

workshop-gmlps-valanchery

വളാഞ്ചേരി ജി എം എൽ പി സ്കൂളിൽ കഥ, കവിത ശില്പശാല നടത്തി

വളാഞ്ചേരി: വളാഞ്ചേരി ജി എം എൽ പി സ്കൂളിൽ കുട്ടികൾക്കായി കഥ കവിത ശില്പശാല സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടി കുറ്റിപ്പുറം ബിപിസി അബ്ദുസ്സലീം ടി ഉദ്ഘാടനം ചെയ്തു. കവിയും മാധ്യമപ്രവർത്തകനുമായ നാസർ ഇരിമ്പിളിയം, എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഹസ്ന യഹ്യ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഗ്രന്ഥശാലാ പ്രവർത്തകൻ നൂറുൽ അമീൻ, പി ടി എ പ്രസിഡന്റ്‌ ഖലീലുറഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. ശില്പശാലയിൽ കുട്ടികൾക്കായി രചനാ മത്സരങ്ങൾ നടന്നു. നിരവധി കുട്ടികൾ സ്വന്തം കഥയും കവിതയും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും സുജാത പി ആർ നന്ദിയും രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!