HomeNewsMeetingകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു

kuttippuram-block-working-group

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു

വളാഞ്ചേരി : പതിമൂന്നാം പഞ്ചവത്സര പദ്ധതി 2021-22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു. പരിപാടിയുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി നിർവഹിച്ചു.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌കെ ടി ആസാദ്‌ അധ്യക്ഷനായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ബഷീർ വിശദീകരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ കെ സുബൈർ, റിംഷാനി മോൾ, ആയിഷ ചിറ്റകത്ത്‌, മെമ്പർമാരായ പി സി നൂർ, സഹീർ മാസ്റ്റർ, അബ്ദുറഹിമാൻ, മൻസൂർ മാസ്റ്റർ, സാബിറ എടത്തടത്തിൽ ,ശ്രീധരൻ, നാസിബുദീൻ, സാഹിറ ചക്കിങ്ങൽ, ഫാത്തിമ ഫർസാന പി , ബുഷ്‌റ നാസർ,തസ്‌ലിയ ടീച്ചർ, മൊയ്‌ദീൻ കുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!