HomeNewsWomenവർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം

വർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം

womens day valanchery

വർണാഭമായി അംഗൻവാടി ജീവനക്കാരുടെ വനിത ദിനാഘോഷം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം CDS, അഡീഷണൽ CDS എന്നിവയുടെ കീഴിൽ അംഗൻവാടി ജീവനക്കാരായ സ്ത്രീകളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചത്. കാവുംപുറം ബ്ലോക്ക് പാഞ്ചായത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നും ഉയർന്നു വന്ന ആറ് സ്ത്രീകളെ ആദരിച്ചു.
womens day valanchery
സെമിനാറും തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അതവനാട് മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫസീല ,മുനിസിപ്പൽ ചെയർപേഴ്സൺ റുഫീന തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!