HomeNewsAnimalsവളാഞ്ചേരിയിൽ കൃഷിയിടത്തിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

വളാഞ്ചേരിയിൽ കൃഷിയിടത്തിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

valanchery-wild-boar-kill

വളാഞ്ചേരിയിൽ കൃഷിയിടത്തിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

വളാഞ്ചേരി: പന്നികൾ ഇറങ്ങുന്നത് മൂലം കൃഷി നാശം രൂക്ഷമായ വളാഞ്ചേരിയിൽ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വളാഞ്ചേരി നഗരസഭയിലെ നാലാം ഡിവിഷൻ കാവുംപുറം വടക്കേ കുളമ്പിലാണ് പന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വാർഡ് കൗൺസിലർ ഫൈസൽ തങ്ങൾ നിലമ്പൂർ ഡി.എഫ്.ഓയുമായി ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ
കാളികാവ് റേഞ്ച് ഓഫീസറുടെ പ്രത്യേക നിർദ്ദേശാനുസരണം സക്കീർ പെരിന്തൽമണ്ണയുടെ നേതൃത്വത്തിലുള്ള സ്കോഡ് എത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണി മുതൽ 2 മണി വരെ നടത്തിയ തിരച്ചിലിൽ വടക്കേകുളമ്പ് പരിസരത്ത് നിന്നും രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു. വരും ദിവസങ്ങളിൽ ഇനിയും ഇവരുടെ സഹായം ഉണ്ടാകുമെന്ന് കൗൺസിലർ ഫൈസൽ തങ്ങൾ അറിയിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!