HomeNewsCrimeDrugകുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

raihan-ali-brown-sugar

കുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറം: വില്പനക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫതേഹ്പൂർ സ്വദേശിയായ സത്താർ അലിയുടെ മകൻ റൈഹാൻ അലി (30) ആണ് പിടിയിലായത്. ഇയാൾ വളാഞ്ചേരി കാവുംപുറത്ത് താമസിക്കുകയാണ്. കഴിഞ്ഞ ആഴ്ച വളാഞ്ചേരി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ബ്രൗൺ ഷുഗർ കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവർത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികുടിയത്. ഇന്ന് വൈകീട്ട് 4.30 ന് കുറ്റിപ്പുറം ബസ്റ്റാന്റിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 6 ഗ്രാമോളം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. പ്രതിയുടെ അടിവസ്ത്രത്തിനുള്ളിൽ 50 ഓളം ചെറിയ കുപ്പികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു കുപ്പി ക്ക് 1500/- രൂപയിലധികം രൂപക്കാണ് ഇയാൾ ഇത് വിറ്റിരുന്നത്. കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് ഉപഭോക്തക്കൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!