HomeNewsProtestഇന്ധന വില വർദ്ധന ; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നിൽപ്പു സമരം സംഘടിപ്പിച്ചു

ഇന്ധന വില വർദ്ധന ; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നിൽപ്പു സമരം സംഘടിപ്പിച്ചു

welfare-valanchery

ഇന്ധന വില വർദ്ധന ; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നിൽപ്പു സമരം സംഘടിപ്പിച്ചു

വളാഞ്ചേരി : പെട്രോൾ – ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. അടിക്കടിയുള്ള ഇന്ധന വില വർദ്ധനയിലൂടെ കേന്ദസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കോവിഡ് മഹാമാരി മൂലം ഏറെ ദുരിതത്തിലായ ഇന്ത്യൻ ജനതക്കു മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിലൂടെ കേന്ദ്രസർക്കാർ ജനവിരുദ്ധതയുടെ പാരമ്യത്തിലെത്തിയിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.
welfare-valanchery
കുറ്റിപ്പുറം റോഡിലെ പെട്രോൾ പമ്പിനു മുമ്പിൽ നടത്തിയ നിൽപ്പു സമരത്തിന് മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. റജീന, പാർട്ടി മണ്ഡലം കമ്മിറ്റി അംഗം പി. പി. ഹംസക്കുട്ടി, കെ.ബി. അലി, വി.കെ. ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!