HomeNewsSportsFootballSevensവിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും

വിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും

valanchery-vfa

വിഎഫ്എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇന്നു തുടങ്ങും

വളാഞ്ചേരി: വിഎഫ്എ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാത്രി 7.30നു മന്ത്രി കെ.ടി.ജലീൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഗാനമേളയുമുണ്ട്.valanchery-vfa

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. കൊട്ടാരം വിഎഫ്എ സ്റ്റേഡിയത്തിൽ ഗാലറി നിർമാണവും അനുബന്ധ നിർമാണവും കഴിഞ്ഞ ദിവസം പൂർത്തിയായി. ഉദ്ഘാടനദിനത്തിൽ മഞ്ചേരി ഫിഫയും തലശ്ശേരി ടോപ്മോസ്റ്റും തമ്മിലാണ് കളി. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു വിഎഫ്എ പ്രസിഡന്റ് എൻ.അബൂബക്കർ ഹാജി, യു.അബ്ദുൽ അസീസ്, വി.സലീം, പാറക്കൽ ബഷീർ, പി.സൈതാലിക്കുട്ടി ഹാജി എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!