HomeNewsAgricultureസുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി

സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി

vegetable-kit-valanchery

സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി പദ്ധതി; പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായ പച്ചക്കറി കൃഷിക്കുള്ള കിറ്റ് വിതരണത്തിന്റെ വിതരണോദ്ഘാടനം നടത്തി.

ആകെ 4 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ. പച്ചക്കറി കൃഷിക്കുള്ള വിത്ത്, ജൈവവളം, ജൈവ കീടനാശിനി, തുടങ്ങിയവ ആണ് ഒരു കിറ്റിൽ ഉൾപ്പെടുന്നത്.
സാധ്യമായ എല്ലായിടത്തും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 250 ഓളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
vegetable-kit-valanchery
കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്കൽ ആദ്യ വിതരണം നടത്തി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് റിയാസ്,മുജീബ്, ദീപ്തി, കൃഷി ഓഫീസർ മൃദുൽ വിനോദ്, കൗണ്സിലര്മാരായ അച്യുതൻ, ഉണ്ണികൃഷ്ണൻ, സദാനന്ദൻ, താഹിറ, ശൈലജ, ബദരിയ, സുബിത, ഹസീന, ആബിദ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!