HomeNewsCrimeDrugപൈങ്കണ്ണൂരിൽ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

പൈങ്കണ്ണൂരിൽ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

painkannur-drug-seize

പൈങ്കണ്ണൂരിൽ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

വളാഞ്ചേരി: പൈങ്കണ്ണൂരിൽ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി റാക്കിബുൾ ഷേഖിനെ(22)യാണ് 420 ഗ്രാം കഞ്ചാവും 2.3 ഗ്രാം ഹാഷിഷുമായി വളാഞ്ചേരി പോലീസ് പിടികൂടിയത്. ഇതരസംസ്ഥാ തൊഴിലാളികൾക്കിടയിലും സ്വദേശികൾക്കും വില്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളുമായാണ് പ്രതി പിടിയിലാകുന്നത്. പൈങ്കണ്ണൂർ, പാണ്ടികശാല, വളാഞ്ചേരി ടൗൺ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് പ്രധാനമായും ചരക്ക് എത്തിക്കുന്നതെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാരകമായ ലഹരിമരുന്നുകൾ എത്തിക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും അതിശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത്തരക്കാരെ പിടികൂടുന്നതിനായി പ്രത്യേക ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു.
painkannur-drug-seize
തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ, പ്രിൻസിപ്പൽ എസ്.ഐ ആനന്ദ്, ജൂനിയർ എസ്.ഐ മധു ബാലകൃഷ്ണൻ, എസ്.ഐ ഇഖ്ബാൽ, സി.പി.ഒ അനീഷ് ജോൺ, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ മുഹമ്മദ് റാഫി, ജയപ്രകാശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജറാക്കിയ പ്രതിയെ 14 ദിവസം റിമാൻ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!