HomeNewsInitiativesCommunity Serviceട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്

ട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്

trauma-care-clothes-valanchery

ട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്

വളാഞ്ചേരി:വിഷു റംസാൻ ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിലെ ട്രോമാകെയർ പോലീസ് വാളൻറിയർ പ്രവർത്തകർക്ക് വളാഞ്ചേരി പോലീസ് പുതുവസ്ത്രങ്ങൾ കൈമാറി. പ്രതിഫലേച്ഛയില്ലാതെ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളിലും ട്രാഫിക് ക്രമീകരണത്തിലും വളാഞ്ചേരി പോലീസിനെ സഹായിച്ച് നാടിന് മാതൃകയാകുന്ന തരത്തിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കാണ് ഉപഹാരം നല്കിയത്.
trauma-care-clothes-valanchery
കഴിഞ്ഞ രണ്ട് മാസക്കാലമായി വട്ടപ്പാറ വളവ് അപകടരഹിത മേഖലയായി നിലകൊള്ളുന്നതിൽ വളാഞ്ചേരി പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുന്നത് ട്രോമാകെയർ പ്രവർത്തകരാണ്.കൂടാതെ തെരഞ്ഞെടുപ്പ് ജോലിയിൽ പോലീസ് മുഴുകിയപ്പോൾ വളാഞ്ചേരി ടൗണിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ക്രമീകരിച്ചത് പോലീസ് വാളൻ്റിയേഴ്സ് പ്രവർത്തകരാണ്. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ നടത്തുന്ന ഇവരുടെ സന്നദ്ധ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് വളാഞ്ചേരി സി.ഐ പി.എം ഷമീർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!