HomeTravelഹരിത കർമ്മ‌സേനാംഗങ്ങൾക്ക് പഠനയാത്ര ഒരുക്കി വളാഞ്ചേരി നഗരസഭ

ഹരിത കർമ്മ‌സേനാംഗങ്ങൾക്ക് പഠനയാത്ര ഒരുക്കി വളാഞ്ചേരി നഗരസഭ

ഹരിത കർമ്മ‌സേനാംഗങ്ങൾക്ക് പഠനയാത്ര ഒരുക്കി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനക്ക് പഠനയാത്ര സംഘടിപ്പിച്ചു. നഗരസഭയിൽ നിന്നും ആരംഭിച്ച യാത്ര നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.32 ഓളം ഹരിത കർമ്മസേനംij ആരോഗ്യവിഭാഗം ജീവനക്കാരും ആണ് പഠനയാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ നിന്നും താമരശ്ശേരി കട്ടിപ്പാറയിലെ ഗ്രീൻ വേഠസ് എന്ന സ്ഥാപനത്തിലേക്കു പഠന യാത്ര പോയത്.യന്ത്രവൽക്കരിച്ച എം.സി.എഫിന്റെ പ്രവർത്തനം മനസ്സിലാക്കുന്നതിന് വേണ്ടിയും,ഹരിതകർമ്മസേന ശേഖരിച്ച വേസ്റ്റുകൾ യഥാസമയം കയറ്റിഅയക്കുന്നത് വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് പഠനയാത്ര സംഘടിപ്പിച്ചത്.ക്ലീൻ സിറ്റി മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌, ജെ.എച്ച്.ഐ മാരായ കെ.പദ്മിനി,ഡി.വി ബിന്ദു,എൽ.ദീനു,ഹരിത കർമ്മസേന കോർഡിനേറ്റർ കെ.പി അസ്‌കർ അലവി,സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ സി ദിൽഷാദ്,ഷമീറ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!