HomeNewsInaugurationദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

vaikathoor-bypass

ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി:ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പ്രവൃത്തി നടന്നിട്ടുള്ളത്.ഇതിൻ്റെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 22ന് വൈകീട്ട് 5 മണിക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ റോഡിലുള്ള വീനസ് മോട്ടേഴ്സിൻ്റെ എതിർവശത്തുള്ള പ്രസ്തുത സ്ഥലത്തു വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ സ്വാഗതം കൗൺസില ദീപ്തി ശൈലേഷും നന്ദി ശ്രീകുമാർ ടി വി യും നിർവഹിച്ചു. ലളിതവും പ്രൌഡാഗംഭീരവുമായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ മുജീബ് വാലാസി, ശിഹാബ്, റൂബി ഖാലിദ് മുൻ കൗൺസിലർ രാമകൃഷ്ണൻ, പറശ്ശേരി അസ്സൈനാർ, വത്സൻ മേനോൻ, വേണുഗോപാൽ എ, മോഹൻകുമാർ എ, സുരേഷ് കുമാർ കെ.വി, ഹരി എന്നിവരുടെ സാനിധ്യം ശ്രദ്ധേയമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രദേശവാസികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!