HomeNewsSportsFootballഅണ്ടർ17 ലോകകപ്പ്: ദീപശിഖാ പ്രയാണത്തിനു വളാഞ്ചേരി നഗരത്തിൽ സ്വീകരണം

അണ്ടർ17 ലോകകപ്പ്: ദീപശിഖാ പ്രയാണത്തിനു വളാഞ്ചേരി നഗരത്തിൽ സ്വീകരണം

torch-relay

അണ്ടർ17 ലോകകപ്പ്: ദീപശിഖാ പ്രയാണത്തിനു വളാഞ്ചേരി നഗരത്തിൽ സ്വീകരണം

വളാഞ്ചേരി: ഫിഫ അണ്ടർ17 ലോകകപ്പിന്റെ പ്രചാരണാർഥം എത്തിയ ദീപശിഖാപ്രയാണത്തിനു വളാഞ്ചേരി എംഇഎസ് കോളജിൽ ഊഷ്മള വരവേൽപ്. torch-relayപട്ടാമ്പി റോഡിൽ, വാദ്യമേളസമേതം ജാഥയെ വരവേറ്റ് എംഇഎസ് കോളജ് മൈതാനിയിലേക്ക് ആനയിക്കുകയായിരുന്നു. സ്വീകരണ സമ്മേളനം വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.അബ്ദുൽഹമീദ് ആധ്യക്ഷ്യം വഹിച്ചു.

ജാഥാ ക്യാപ്റ്റൻ ബാലചന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സ്ഥിരസമിതി അധ്യക്ഷൻ സി.അബ്ദുൽനാസർ, അംഗം പി.പി.ഹമീദ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷംസുദ്ദീൻ, ഒ.പി.ബിനീഷ്, കെ.പ്രിയ, പ്രഫ. കെ.പി.ഹസൻ, എസ്.ദിനിൽ, ഷിറാസ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഴയകാല ഫുട്ബാൾ കളിക്കാരെ ആദരിച്ചു.

 

Save

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!