HomeNewsInaugurationമൂച്ചിക്കലിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്ന് കൊടുത്തു

മൂച്ചിക്കലിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്ന് കൊടുത്തു

moochikkal-road

മൂച്ചിക്കലിൽ നവീകരിച്ച രണ്ട് റോഡുകൾ തുറന്ന് കൊടുത്തു

വളാഞ്ചേരി: നഗരസഭയുടെ 2019 -20 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 18- ാം വാർഡ് മൂച്ചിക്കലിൽ റീ ടാറിംഗ് നടത്തിയ ചെട്ടിയാർ റോഡിന്റെ ഉൽഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഫാത്തിമ കുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ നിർവ്വഹിച്ചു. കൂരിപ്പറമ്പിൽ റോഡിന്റെ ഉൽഘാടനം നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസറിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. പ്രദേശവാസികളായ ഹബീബ് റഹ്മാൻ പറമ്പയിൽ, എം.കെ.മുഹമ്മദ്, ജലാലുദ്ധീൻ, കെ.ടി സുബൈർ മാസ്റ്റർ, Prof. സാജിദ്, കെ.മുഹമ്മദാലി, ടി സൈതാലികുട്ടി, മാന, എം.കെ ബാബു, നവാസ്, എം അബ്ദുൽ നാസർ, ബാബു വൈറൈറ്റി, പി ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!