HomeNewsCrimeAssaultസമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

cherpulassery-driver-assault-bus

സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

ചെർപ്പുളശ്ശേരി : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റും തമ്മിലടിയും. വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. പി.കെ.എസ്. ബസ് ഡ്രൈവർ ഷഫീഖിനാണ് മർദനമേറ്റത്. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ച് അടിച്ചവശനാക്കിയെന്നും വധിക്കാൻ ശ്രമിച്ചെന്നുമാണ് ഷഫീഖിന്റെ പരാതി. ഇയാളുടെ തലയിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
cherpulassery-driver-assault-bus
സംഭവത്തിൽ ഇന്ത്യൻ ബസ്സിലെ ജീവനക്കാരായ കുറ്റിക്കോട് സ്വദേശി എം. മുഹമ്മദ് ജസീർ (24), പനമണ്ണ സ്വദേശി കെ. അഫ്‌സൽ (23) എന്നിവരെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കും എതിരേ വധശ്രമത്തിന് കേസെടുത്തതായി എസ്.ഐ. കെ. സുഹൈൽ അറിയിച്ചു. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!