HomeNewsAccidentsതിരുവേഗപ്പുറ പത്മനാഭൻ ചെരിഞ്ഞു; അടിയിൽപ്പെട്ട നാലു പേർക്ക് പരിക്ക്

തിരുവേഗപ്പുറ പത്മനാഭൻ ചെരിഞ്ഞു; അടിയിൽപ്പെട്ട നാലു പേർക്ക് പരിക്ക്

thiruvegappura-padmanabhan

തിരുവേഗപ്പുറ പത്മനാഭൻ ചെരിഞ്ഞു; അടിയിൽപ്പെട്ട നാലു പേർക്ക് പരിക്ക്

കൊപ്പം: തിരുവേഗപ്പുറ പത്മനാഭൻ ചെരിഞ്ഞു.എരണ്ടക്കെട്ട് ബാധിച്ച ആനയെ മാറ്റിക്കെട്ടുന്നതിനിടെ പാപ്പാന്മാരടക്കം നാലുപേരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ തിരുവേഗപ്പുറ സ്വദേശികളായ ശ്രീരാഗ്, സനൽ, രാജേഷ്, ശ്രീജിത്ത് എന്നിവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
തിരുവേഗപ്പുറ പി.പി.പി.നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ആന കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി തുറന്ന സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. കൊപ്പം പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
thiruvegappura-padmanabhan
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഗോപു നന്തിലത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആനയെ പി.പി.പി.നമ്പൂതിരി വാങ്ങിയത്. കേരളത്തിലെ ഉത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു തിരുവേഗപ്പുറ പത്മനാഭൻ. ഏറെ അവശനനായിരുന്ന ആനയെന്നാണ് മണ്ണുത്തിയിൽ നിന്നെത്തിയ വെറ്റിനറി ഡോ: രാജേഷ് പറയുന്നു. വനം വകുപ്പ് എത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!