HomeNewsCrimeAssaultപുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി

പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി

ambulance-driver-injured-valanchery

പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി

വളാഞ്ചേരി : പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്തതിൽ പ്രകോപിതരായ കോളേജ് വിദ്യാർഥികൾ ആംബുലൻസ് ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലെ മേലേതിൽ അബ്ദുറഹീമിനാ (23)ണ് മർദ്ദനത്തിൽ തലയ്ക്കും തോളിനും മൂക്കിനും പരിക്കേറ്റത്. ഇയാൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി റോഡിൽ ആംബുലൻസ് നിർത്തി ഹോട്ടലിൽ ഭക്ഷണംകഴിക്കാൻ എത്തിയതായിരുന്നു അബ്ദുറഹീം. അപ്പോഴാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!