HomeNewsAccidentsവട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം

vattappara-truck-accident

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ചരക്ക് ലോറിയാണ് പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന GJ-03-AZ-0945 നമ്പർ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.
vattappara-truck-accident
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി നിവർത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് ഈ റൂട്ടിൽ നിലവിൽ ഗതാഗതതടസ്സം ഇല്ല. കഴിഞ്ഞ ആഴ്ചകളിൽ ഇതേ പ്രദേശത്ത് തന്നെയാണ് ലോറികൾ താഴേക്ക് പതിച്ച് മൂന്ന് മരണങ്ങൾ സംഭവിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!