HomeNewsInitiativesCommunity Serviceവളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു

Trip-2024-valanchery

വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു

വളാഞ്ചേരി:-നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.യാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗര സഭയിലെ വിവിധ വാർഡുകളിൽ നിന്നായി 75 ഓളം ഭിന്നശേഷിക്കാരും അവരുടെ രക്ഷകർത്താക്കളും ആണ് വിനോദയാത്രയിൽ പങ്കെടുത്തത്.വളാഞ്ചേരിയിൽ നിന്നും മലമ്പുഴ ഡാം,ഫാന്റസി പാർക്ക് എന്നിവടങ്ങിലേക്കാണ് യാത്ര നടത്തിയത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ആബിദ മൻസൂർ,ബദരിയ്യ മുനീർ,ഹസീന വട്ടോളി,ഷാഹിന റസാഖ്,എൻ.നൂർജഹാൻ,സുബിത രാജൻ,കെ.വി ഷൈലജ,താഹിറ ഇസ്മായിൽ,നൗഷാദ് നാലകത്ത്,റസീന മാലിക്ക്,ഉമ്മു ഹബീബ,പി.പി ഷൈലജ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ,സംഘടന പ്രതിനിധി നിഷ,അംഗനവാടി ടീച്ചേഴ്സ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!