HomeNewsCrimeകോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനുനേരേ അക്രമം

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനുനേരേ അക്രമം

transgender laya

കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനുനേരേ അക്രമം

കോട്ടയ്ക്കല്‍: പൊതുസ്ഥലത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരേ അക്രമം. ഞായറാഴ്ച രാത്രി എട്ടിന് ചങ്കുവെട്ടി ആര്യവൈദ്യശാല ചാരിറ്റബിള്‍ ആസ്​പത്രിയ്ക്ക് സമീപമാണ് സംഭവം.

കോട്ടയ്ക്കലില്‍ താമസിക്കുന്ന ലയയെ അയല്‍വാസിയായ ഷിഹാബ് പ്രകോപനം കൂടാതെ ആക്രമിച്ചുവെന്നാണ് പരാതി. ഷിഹാബ് ഇവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷിഹാബുദ്ദീന്‍ തന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വഴങ്ങാത്തതിന്റെ വൈരാഗ്യം അയാള്‍ക്കുണ്ടെന്നുമാണ് ലയ പറയുന്നത്. നഗരമധ്യത്തില്‍ വച്ച് തന്നെ തടഞ്ഞു നിര്‍ത്തി വസ്ത്രധാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മറുപടി പറഞ്ഞതോടെയാണ് ഇന്നലത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ‘നീയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല. വെറും വേഷംകെട്ടലാണ്. അങ്ങനെയാണെങ്കില്‍ നിനക്ക് ലിംഗമുണ്ടോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞാണ് ആളുകളുടെ മുന്നില്‍ വച്ച് എന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചത്. അതിനെ എതിര്‍ത്തപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു’ ലയ വിശദീകരിച്ചു.

പിന്നീട് ലയ കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. കഴുത്തിന് പരിക്കേറ്റ ലയ കോട്ടപ്പടി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സതേടി. കോട്ടയ്ക്കല്‍ പോലീസ് കേസ്സെടുത്തു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!