കെഎസ്ടിപി അഴിമതി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇരുപത് വർഷം മുൻപുള്ള അഴിമതി ആരോപണത്തിൽ പുനരന്വേഷണം നടത്താൻ കേരള സർക്കാർ ഉത്തരവിട്ടു. 2006-ൽ ഗ്യാനേഷ് കുമാർ കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലയളവിലെ കെ.എസ്.ടി.പി (KSTP) റോഡ് നവീകരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് ആഭ്യന്തര മന്ത്രി വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് മലയൻകീഴ് വേണുഗോപാൽ നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മുൻപ് നടന്ന പ്രാഥമിക അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നും ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടായെന്നുമുള്ള ആരോപണങ്ങൾ ഗൗരവത്തോടെ കാണണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയും പുനരന്വേഷണ പരിധിയിൽ
എം.സി റോഡ് നവീകരണ ചുമതലയുണ്ടായിരുന്ന പാറ്റി-ബെൽ (PATI-BEL) കൺസോർഷ്യത്തിലെ മലേഷ്യൻ സിവിൽ എൻജിനീയർ ലീ സീ ബീൻ 2006-ൽ ആത്മഹത്യ ചെയ്ത സംഭവവും വിജിലൻസ് സംഘം വിശദമായി പരിശോധിക്കും. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നുവെന്നും, എന്നാൽ അക്കാലത്ത് ശരിയായ അന്വേഷണം നടന്നിരുന്നില്ലെന്നുമാണ് പരാതിയിലുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് എൻജിനീയറുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്.

രാഷ്ട്രീയ പ്രാധാന്യം
ദേശീയ തലത്തിൽ വോട്ടർപട്ടിക പുതുക്കലുമായി (Special Intensive Revision) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ ഈ നീക്കം. 2006-ലെ വിജിലൻസ് ഫയലുകൾ അടിയന്തരമായി വിളിച്ചുവരുത്തി പരിശോധിക്കാനും തുടരന്വേഷണ സാധ്യതകൾ വിലയിരുത്താനും വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Highlight:
The Kerala government has ordered a Vigilance investigation into Chief Election Commissioner Gyanesh Kumar regarding 2006 corruption allegations linked to his tenure as the Kerala Public Works Department Secretary. The probe will examine irregularities in the Kerala State Transport Project road modernization and re-examine the 2006 suicide of Malaysian engineer Lee See Been.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here