HomeNewsTransportകോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ് ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു

കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ് ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു

nilambur-shoranur

കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്‌പ്രസ് ഒക്ടോബര്‍ ഏഴിന് തുടങ്ങുന്നു

പെരിന്തൽമണ്ണ: കോവിഡിനെ തുടർന്ന് നിർത്തിവച്ച നിലമ്പൂർ––ഷൊർണൂർ ലൈനിൽ ട്രെയിന്‍ ​ഗതാ​ഗതം തുടങ്ങുന്നു. കോട്ടയം-നിലമ്പൂര്‍ – സ്പെഷ്യല്‍ എക്സ്പ്രസ് ഒക്ടോബര്‍ ഏഴിന് ആദ്യ സര്‍വീസ് ആരംഭിക്കും. കോട്ടയത്തുനിന്ന് രാവിലെ 05.15ന് പുറപ്പെടും. 10.10ന് ഷൊർണൂരും 11.45ന് നിലമ്പൂരിലുമെത്തും. തിരിച്ച് 15.10ന് നിലമ്പൂര്‍ വിട്ട് 16.40ന് ഷൊർണൂരും 22.15ന് കോട്ടയത്തെത്തും വിധമാണ് സർവീസ്. ഇപ്പോൾ, കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് മാത്രമാണ് നിലമ്പൂർ- ഷൊർണൂർ ലൈനിൽ സർവീസ് നടത്തുന്നത്. നിലമ്പൂര്‍ -മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രതിഷേധ ഭാ​ഗമായാണ് സര്‍വീസ് വീണ്ടും ആരംഭിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!