HomeNewsPoliticsപൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു

പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു

trade-union-irimbiliyam-strike

പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു

ഇരിമ്പിളിയം:രാജ്യത്തെ രക്ഷിക്കുക -ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28-29 തിയ്യതികളിൽ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ഇരിമ്പിളിയം പഞ്ചായത്ത് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഇരിമ്പിളിയം കൊടുമുടിയിൽ നിന്നും വലിയകുന്ന് വരെ സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച വിളംബര ജാഥയുടെ ഉൽഘാടനം കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ സെക്രട്ടറി ബാവ മാസ്റ്റർ കാളിയത്ത് നിർവ്വഹിച്ചു.
trade-union-irimbiliyam-strike
സമാപന സമ്മേളനം എസ് ടി യു നേതാവ് പി – കുഞ്ഞുമൊയ്തീൻ കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ CPM ഇരിമ്പിളിയംലോക്കൽ കമ്മിറ്റി മെമ്പറും സിഐടി യു നേതാവും ജാഥാ ക്യാപ്റ്റനുമായ ജയകുമാർ ജാഥക്ക് നേതൃത്വം നൽകി.. ജാഥാ മാനേജർ രാധ ടീച്ചർ, Kബാലകൃഷ്ണൻ (KSKTU), സുരേഷ് വലിയ കുന്ന്(എ ഐ ടി യു സി) ദാമോദരൻ (വലിയകുന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ) മണികണ്ഠൻ ചോലക്കൽ (ഐ എൻ ടി യുസി), രാജീവ് (എ ഐ ടി യു സി), മനോജ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയൻ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!