HomeNewsCrimeFinancial crimes107 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; മൂന്ന് കേസുകൾ കൂടി

107 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; മൂന്ന് കേസുകൾ കൂടി

gst-crime

107 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; മൂന്ന് കേസുകൾ കൂടി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here


വളാഞ്ചേരി: ജിഎസ്‌ടി (ചരക്ക്‌ സേവന നികുതി) വെട്ടിപ്പുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ കേസുകൂടി. വളാഞ്ചേരി എടയൂർ സ്വദേശികളായ രണ്ടുപേരുടെയും വലിയകുന്ന്‌ സ്വദേശിയുടെയും പരാതിയിലാണ്‌ വളാഞ്ചേരി പൊലീസ്‌ കേസെടുത്തത്‌. പൊന്നാനി കേന്ദ്രീകരിച്ച്‌ നടന്ന കോടികളുടെ വെട്ടിപ്പിന്റെ തുടർച്ചയാണ്‌ പുതിയ കേസുകൾ. നേരത്തെയുള്ള കേസിൽ പൊന്നാനി തൃക്കാവ്‌ പറമ്പത്താഴത്ത്‌ പി ആർ റാഷിദ്‌ റഫീക്‌ (30), കറുകതുരുത്തി വളവിൽ അമ്പലത്ത്‌ വീട്ടിൽ ഫൈസൽ നാസർ (24) എന്നിവർ പിടയിലായിരുന്നു. പൊന്നാനി സ്വദേശിയായ മുഹമ്മദിനെ പിടികിട്ടാനുണ്ട്‌. ഇയാൾ ഒളിവിലാണ്‌. ഇല്ലാത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിൽ ജിഎസ്‌ടി രജിസ്‌ട്രേഷൻ നമ്പറെടുത്ത്‌ നടത്തിയ 107 കോടിയുടെ വെട്ടിപ്പാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌.

No Comments

Leave A Comment