HomeNewsCrimeTheftകുറ്റിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ നിന്ന‌് 5 പവനും 25,000 രൂപയും മോഷ‌്ടിച്ചു

കുറ്റിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ നിന്ന‌് 5 പവനും 25,000 രൂപയും മോഷ‌്ടിച്ചു

theft

കുറ്റിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ നിന്ന‌് 5 പവനും 25,000 രൂപയും മോഷ‌്ടിച്ചു

കുറ്റിപ്പുറം: ആളില്ലാത്ത വീട്ടിൽനിന്ന് അഞ്ച് പവനും 25,000 രൂപയും മോഷണംപോയി. കഴുത്തല്ലൂർ കോരാത്ത് പുളിക്കത്തൊടിയിൽ സുലൈമാന്റെ വീട്ടിലായിരുന്നു കഴിഞ്ഞ രാത്രി മോഷണം. സുലൈമാൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ‌്.
theft
കഴിഞ്ഞദിവസം വീട്ടിലുള്ള മറ്റുള്ളവർ ആശുപത്രിയിൽപോയി വന്നശേഷം അടുത്തുള്ള ബന്ധുവീട്ടിലാണ് കിടന്നത്. രാവിലെ വീട്ടിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതോടെയാണ‌് പരിശോധന നടത്തിയത‌്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറം പൊലീസ‌് അന്വേഷണം തുടങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!