HomeNewsGeneralThe women volunteers at mini pampa recalled

The women volunteers at mini pampa recalled

The women volunteers at mini pampa recalled

മിനി പമ്പയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച വനിതാ ജീവനക്കാരെ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. അയ്യപ്പഭക്തരെത്തുന്ന സ്ഥലത്ത് സ്ത്രീ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് വിവാദമായതോടെയാണ് ആരോഗ്യവകുപ്പ് അവരെ പിന്‍വലിച്ചത്.

മിനിപമ്പയില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിനും മറ്റുമായി രൂപവത്കരിച്ച പ്രത്യേക ശുചിത്വസേനയിലാണ് ആരോഗ്യവകുപ്പ് വനിതാജീവനക്കാരെ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, അയ്യപ്പഭക്തര്‍ വിശ്രമിക്കാനെത്തുന്ന സ്ഥലത്ത് സ്ത്രീകളെ ഡ്യൂട്ടിക്ക് നിയോഗിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് വിശ്വഹിന്ദുപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

തൃക്കണാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴില്‍നിന്ന് ആറുപേരെയാണ് ഇവിടേക്ക് ഡ്യൂട്ടിക്കായി നിയോഗിച്ചത്.

ചൊവ്വാഴ്ച സ്ത്രീജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് മിനിപമ്പ സംരക്ഷണസമിതി ചെയര്‍മാന്‍ പ്രത്യുഷ് അയങ്കലം തവനൂര്‍ സാമൂഹികാരോഗ്യേകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടുകയും പ്രതിഷേധം കണക്കിലെടുത്ത് സ്ത്രീജീവനക്കാരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ മിനിപമ്പയിലെത്തിയ സ്ത്രീജീവനക്കാരെ തിരിച്ചുവിളിക്കുകയും ചെയ്തു.

Summary: the women volunteers at mini pampa recalled


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!