HomeNewsInitiativesReliefവിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി പുറമണ്ണൂർ എ.എം.യു.പി. സ്കൂളിലെ അധ്യാപകർ

വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി പുറമണ്ണൂർ എ.എം.യു.പി. സ്കൂളിലെ അധ്യാപകർ

puramannur-aup-school-kit

വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി പുറമണ്ണൂർ എ.എം.യു.പി. സ്കൂളിലെ അധ്യാപകർ

ഇരിമ്പിളിയം: കോവിഡ് മഹാമാരിയിൽ സാന്ത്വനമായി അധ്യാപകർ. തങ്ങളുടെ വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകിയാണ് അധ്യാപകർ നാടിന് അഭിമാനയത്. ഇരിമ്പിളിയം പുറമണ്ണൂർ എ.എം.യു.പി. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമാണ് അവിടത്തെ അധ്യാപകർ കിറ്റുകൾ വിതരണംചെയ്തത്. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സൽമത്ത് പാറപ്പുറത്ത്, പി.ടി.എ. പ്രസിഡന്റ് വി.ടി. മുഹമ്മദ്, മുൻ പ്രഥമാധ്യാപകൻ ടി. മുഹമ്മദാലി, പ്രഥമാധ്യാപിക നദീറ എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറിലധികം വീടുകളിൽ കിറ്റുകൾ എത്തിച്ചുകൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!