HomeNewsEducationകുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും മാതൃകാപരവുമാണെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും മാതൃകാപരവുമാണെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി

et-mohammed-basheer

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും മാതൃകാപരവുമാണെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി

വളാഞ്ചേരി: പട്ടികജാതി വിഭാഗക്കാർക്കായി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും കേരളത്തിനു തന്നെ മാത്രകാപരവുമാണെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ട പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഡിഗ്രി മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനായി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതിയുടെ ഉത്ഘാടനവും ഒരാൾക്ക് രണ്ടു ലക്ഷം രൂപ വരെ ലഭ്യമാവുന്ന പഠനമുറിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആതവനാട് മുഹമ്മദ്‌ക്കുട്ടി അധ്യക്ഷനായിരുന്നു.et-mohammed-basheer

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ ഫസീല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷമീല, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് എ.പി സബാഹ്, മെമ്പർമാരായ കെ.ടി സിദ്ധീഖ്, കൈപള്ളി അബ്ദുള്ള കുട്ടി, പരീത് കരെക്കാട്, സഫിയ ടീച്ചർ, ടി.കെ റസീന, വേലായുധൻ എന്നിവർ സംസാരിച്ചു. എസ് സി ഡി അനില റാണി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!