HomeNewsElectionതവനൂരിൻ്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യം-ഫിറോസ് കുന്നംപറമ്പില്‍

തവനൂരിൻ്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യം-ഫിറോസ് കുന്നംപറമ്പില്‍

firose-kunamparambil

തവനൂരിൻ്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യം-ഫിറോസ് കുന്നംപറമ്പില്‍

എടപ്പാൾ:തവനൂർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ എടപ്പാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അടിസ്ഥാന സൗകര്യവികസനം, കുടിവെള്ള വിതരണം, ഗ്രാമീണ മേഖലയിലെ റോഡുകളുടെ നിർമ്മാണം, കാർഷിക പുരോഗതി, പാവപ്പെട്ടവർക്ക് വീട്, ചികിത്സ സഹായങ്ങൾ തുടങ്ങി മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരുമെന്നും വ്യാപാരികൾ ഉൾപ്പെടെ സാധാരണക്കാർക്ക് ദുരിതം സമ്മാനിച്ച നിർമ്മാണം പൂർത്തിയാക്കാത്ത എപ്പാൾ മേൽപ്പാലം എടപ്പാളിന്റെ മുഖം വികൃതമാക്കി. തനിക്കെതിരെ ഉയരുന്നു ആരോപണങ്ങൾ തന്നെ തകർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും തെളിവുണ്ടായിരുന്നെങ്കിൽ തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമായിരുന്നില്ലേ എന്നും തന്റെ ആസ്തി വിവരങ്ങൾ നോമിനേഷൻ നൽകുമ്പോൾ വ്യക്തമാക്കിയതാണെന്നും അദേഹം കൂട്ടിച്ചേർത്തു. വിവിധ സ്ഥാപനങ്ങൾ നടത്തിയ സർവ്വേകൾ താൻ സ്ഥാനാർത്ഥിയാകുന്നതിന് മുൻപ് നടത്തിയതാണെന്നും തവനൂരിൽ യു.ഡി.എഫ് സംവിധാനം ഒറ്റകെട്ടായി പ്രവർത്തിക്കുന്നതിനാൽ വിജയം സുനിശ്ചിതമാണെന്നും അദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!