HomeNewsBusinessവളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു. വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ഡിസംബർ 29, 30, 31 തിയ്യതികളിലായിട്ടാണ് കുടുംബശ്രീയുടെ മാസ ചന്ത നടക്കുന്നത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിപണന മേള ഉൽഘാടനം ചെയ്തു. കുടുംബശ്രീ വിപണന മേളക്ക് ഒരു സ്ഥിര വിപണ കേന്ദ്രം സജ്ജീകരിക്കുന്നതിന്നും, കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി കൂടുതൽ മികവുറ്റ ഉത്പന്നങ്ങളോടുകൂടി ചന്ത വിപുലീകരിക്കുന്നതിന്നും ആവശ്യമായ സഹായം നഗരസഭയുടെ ഭാഗത്ത് നിന്നും വാഗ്ദാനം നൽകി. കൗൺസിലർ ഈസ നമ്പ്രത്ത്, സി.ഡി.എസ്സ് ചെയർപെഴ്സൺ സുനിത രമേഷ്, സെക്രട്ടറി എസ്.സുനിൽ കുമാർ, കുടുംബശ്രീ ജീവനക്കാർ, കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ ജംഷീർ, സി.ഡി.എസ്സ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!